സിദ്ധാര്‍ഥന്‍ കേസ് പ്രതിയുടെ പിതാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2024-04-12 09:19 GMT

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയന്‍ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി ആദിത്യന്റെ പിതാവായ വിജയന്‍ പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News