ഒരിക്കലും നിലപാടെടുക്കാത്തവർ പെട്ടെന്ന് ഒരേ പോലെ പാടുന്നതാണ് യഥാർത്ഥ പ്രൊപഗണ്ട: സിദ്ധാർത്ഥ്
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്ന സെലിബ്രിറ്റികൾ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷവിമർശനമാണ് നേരിടുന്നത്.
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയ സെലിബ്രിറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. ഒരിക്കലും നിലപാടെടുക്കാത്തവർ പെട്ടെന്ന് ഒരേ പോലെ പാടുന്നതാണ് യഥാർത്ഥ പ്രൊപഗണ്ടയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കർഷക പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്തെ സെലിബ്രിറിറികളുടെ ഇടയിൽ കൃത്യമായ ധ്രുവീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ പോപ്പ് താരം രിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ കർഷക പ്രക്ഷോഭം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനെതിരേ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍പി സിങ്, അനില്‍ കുംബ്ല, ഗൗതം ഗംഭീര്‍, പിടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.
എന്നാൽ ഇവരുടെയെല്ലാം ഇടപെടലിനെ അടിമുടി മറിച്ചിട്ടിരിക്കുകയാണ് സിദ്ധാർത്ഥിന്റെ പുതിയ പ്രതികരണം. ഒരിക്കലും നിലപാടെടുക്കാത്ത ശക്തരായ ആളുകൾ, എല്ലാവരും ഒരേ ഗാനം ഒരു ആസൂത്രിത പരിശ്രമത്തിൽ പാടുകയും അതേറ്റുപാടാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് യഥാർത്ഥ പ്രൊപഗണ്ടയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്ന സെലിബ്രിറ്റികൾ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷവിമർശനമാണ് നേരിടുന്നത്. അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുമ്പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു.
