എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് വെടിവച്ചു കൊന്നു
തിരുപ്പൂര്‍: സ്പെഷ്യല്‍ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷണ്‍മുഖവേലിനെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തില്‍ മറ്റൊരു പോലിസുകാരന്‍ പരിക്കേറ്റ് ചികിത്സയിലാണ്.
തിരുപ്പൂര്‍ എംഎല്‍എ സി മഹേന്ദ്രന്റെ ഫാം ഹൗസില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാനെത്തിയപ്പോഴാണ് ഷണ്‍മുഖവേലിന് ജീവന്‍ നഷ്ടമായത്. ഫാം ഹൗസിലെ തൊഴിലാളികളായ മൂര്‍ത്തി, മകന്‍ തങ്കപാണ്ടി എന്നിവരും രണ്ട് തൊഴിലാളികളും തമ്മിലായിരുന്നു മദ്യലഹരിയില്‍ കയ്യേറ്റമുണ്ടായത്. ഗുരുതര പരിക്കേറ്റ മൂര്‍ത്തിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് തങ്കപാണ്ടി അരിവാള്‍ ഉപയോഗിച്ച് ഷണ്‍മുഖനെ വെട്ടിയത്.
പോലിസ് ഡ്രൈവറെയും വെട്ടാനായി പിന്തുടര്‍ന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഷണ്‍മുഖന്‍ മരിച്ചിരുന്നു. മൂര്‍ത്തിയും തങ്കപാണ്ഡിയും പോലിസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കൊപ്പം കേസില്‍ പ്രതിയായിരുന്ന മണികണ്ഠന്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ഷണ്‍മുഖവേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.