ഡിസിസി തിരഞ്ഞെടുപ്പ്: അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് ചര്‍ച്ചയിലൂടെ; മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതെന്നും ശശി തരൂര്‍

Update: 2021-08-21 06:49 GMT

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് ചേര്‍ത്ത് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണന്ന് ഡോ. ശശി തരൂര്‍ എംപി. കെപിസിസി നേതൃത്വവും എഐസിസി നേതൃത്വവും കൂട്ടായ ചര്‍ച്ചകളിലൂടെയാണ് പുതിയ അധ്യക്ഷന്‍മാരെ കണ്ടെത്തുന്നത്.

അതിനിടയില്‍ തന്റെ പേര് എടുത്ത് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും മാധ്യങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags: