ശ്രീ എം ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം: എംവി ഗോവിന്ദന്‍
വര്‍ഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാം.
തിരുവനന്തപുരം: ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാം. തെളിവുകളൊന്നുമില്ല. സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് ശ്രീ എം ഇടനില നിന്നുവെന്ന് പറയുന്നവര്‍ എവിടെവെച്ച്, ഏത് ഹോട്ടലില്‍വെച്ചെന്ന് പറയണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനായ ദിനേഷ് നാരായണന്‍ രചിച്ച 'The RSS And The Making of The Deep Nation' എന്ന പുസ്തകത്തിലൂടെയാണ് കൂടക്കാഴ്ച സംബന്ധിച്ച വിവരം പുറത്തായത്.
ശ്രീ എമ്മിന്റെ ഇടപെടലിലൂടെ പിണറായി വിജയന്‍ ആര്‍എസ്എസ്സിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന നേതാവ് ഗോപാലന്‍കുട്ടി, വിഭാഗ് പ്രചാര്‍ പ്രമുഖ് വല്‍സന്‍ തില്ലങ്കേരി, ജന്മഭൂമി എംഡി എ രാധാകൃഷ്ണന്‍, മുന്‍ പ്രാന്തപ്രചാരക് എസ് സേതുമാധവന്‍ എന്നിവരുമായാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.
