നടി ലക്ഷ്മികാ സജീവന്‍ ഷാര്‍ജയില്‍ മരണപ്പെട്ടു

Update: 2023-12-08 11:34 GMT

കൊച്ചി: 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടി ലക്ഷ്മികാ സജീവന്‍ ഷാര്‍ജയില്‍ മരണപ്പെട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. പള്ളുരുത്തി സ്വദേശി സജീവന്‍-ലിമിറ്റ ദമ്പതികളുടെ മകളാണ്. ശാരീരികവൈകല്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ പറയുന്ന കാക്കയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു.

Tags: