വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി നേതാവിന് നേരെ 'ഷൂവേറ്'(video)

Update: 2019-04-18 08:54 GMT

ന്യൂഡല്‍ഹി: ബിജെപി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവിനെതിരേ ഷൂവേറ്. ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് യുവാവ് എംപിക്കെതിരേ ഷൂവെറിഞ്ഞത്. ഷൂവെറിഞ്ഞ യുവാവിനെ ഉടനെത്തന്നെ ബിജെപി പ്രവര്‍ത്തകര്‍ ബലമായി പിടിച്ച് പുറത്താക്കി. ഷൂ ഏറിന് പിറകില്‍ കോണ്‍ഗ്രസ് ആണെന്ന് നരസിംഹറാവു ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് എണീറ്റ് എംപിക്കെതിരേ ഷൂവെറിയുകയായിരുന്നു.