ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: ഇരയുടെ കുടുംബത്തിനു സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന

Update: 2020-10-03 13:45 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലയിലെ ഇരയുടെ കുടുംബത്തിനു സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ശിവസേന നേതാവും രാജ്യസഭ എംപിയുമായ പ്രിയങ്ക ചതുര്‍വേദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് ഉള്‍പ്പെടെ ഭീഷണി നേരിടുന്ന കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്രവും ആശയവിനിമയം നടത്താനുള്ള അവകാശവും നിഷേധിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം നിരന്തരം അപമാനിക്കപ്പെട്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

    അതിനിടെ, കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട ശിരോമണി അകാലി ദള്‍ ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല സുപ്രിംകോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

Shiv sena demands CRPF security for Hathras victims family




Tags:    

Similar News