മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബയിലും പ്രവാചക നിന്ദക്കെതിരേ പ്രതിഷേധം

Update: 2022-06-18 07:13 GMT

റിയാദ്: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരേ മസ് ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബയില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രവാചകന്മാരെയും ദൂതന്മാരെയും അപമാനിക്കുന്നത് കുറ്റകരമാണെന്ന് മസ്ജിദുല്‍ ഹറാമിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുല്ല അവദ് അല്‍ ജുഹാനി പറഞ്ഞു.

പ്രവാചകന്മാരെയും ദൂതന്മാരെയും അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ലോക രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മസ്ജിദുല്‍ ഹറാമിലെ മിന്‍ബറില്‍ നിന്ന് ഉയരുന്ന ആഹ്വാനം മുസ് ലിം ലോകം ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്.

'പ്രവാചകന്മാരെയും ദൂതന്മാരെയും അപമാനിക്കുന്നത് കുറ്റകരമാണ്, അത് അല്ലാഹുവിന്റെ നിയമപ്രകാരം അപലപിക്കേണ്ടതാണ്. അതേസമയം, അല്ലാഹുവിന്റെ ദൂതനെയും വിശ്വാസികളുടെ മാതാവിനെയും വ്രണപ്പെടുത്താനുള്ള ക്രിമിനല്‍ ശ്രമങ്ങള്‍ ഇസ് ലാമിക മതത്തിന് ദോഷം ചെയ്യില്ല. പ്രവാചകന്മാരെയും ദൂതന്മാരെയും അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ലോക രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യര്‍ഥിക്കുന്നു'. ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി ഖുതുബയില്‍ പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ സൗദി അറേബ്യ ഉള്‍പ്പടെ അറബ് രാജ്യങ്ങളിലും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടേയാണ് ജുമുഅ ഖുതുബയിലും പ്രതിഷേധം ഉയര്‍ന്നത്.

Tags: