'ഷാര്‍പനിങ് ദ റസിസ്റ്റന്‍സ്': കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ നാളെ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്യും

Update: 2020-01-24 12:48 GMT

കോഴിക്കോട്: 'ഷാര്‍പനിങ് ദ റസിസ്റ്റന്‍സ്'എന്ന മുദ്രാവാക്യവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ഡ്രീംസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പതാക ഉയര്‍ത്തും. തുടര്‍ന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്, കാംപസ് ഫ്രണ്ട് ദേശീയ സമിതിയംഗം തഫ്‌സീര്‍ കര്‍ണാടക സംസാരിക്കും. 2019 വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ അവതരിപ്പിക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ സമാപന സന്ദേശം നല്‍കും.




Tags:    

Similar News