ഷഹലയുടെ മരണം; കേസെടുത്ത പ്രധാന അധ്യാപകരും ഡോക്ടറും ഒളിവില്‍

സര്‍വ്വജന സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹന കുമാര്‍, അധ്യാപകനായ ഷിജില്‍, ഷെഹലയെ ചികില്‍സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

Update: 2019-11-25 03:57 GMT

കല്‍പ്പറ്റ: ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത നാലു പേര്‍ ഒളിവില്‍. സര്‍വ്വജന സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹന കുമാര്‍, അധ്യാപകനായ ഷിജില്‍, ഷെഹലയെ ചികില്‍സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

മൊഴി എടുക്കാന്‍ അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാനായില്ല. ഇവര്‍ സ്ഥലത്തില്ല എന്നാണ് ബന്ധുക്കള്‍ പോലിസിനോട് പറഞ്ഞത്.

 ഷഹലയുടെ മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് പൊലിസിന്റെ തീരുമാനം. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്‌പെന്റ് ചെയ്തതില്‍ സ്‌കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ സ്‌കൂളിന് അവധിയായിരുന്നു. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച നീട്ടാനും ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.


Tags: