'സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ല'; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പില്‍

ശ്രീധരന്‍ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാല്‍ ബി ജെ പി ക്ക് കേരളത്തില്‍ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാല്‍ മാറുന്നതല്ല അതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Update: 2021-04-04 05:14 GMT

പാലക്കാട്: പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഷാഫി പറമ്പില്‍. തന്റെ പാഷന്‍ പൊതു പ്രവര്‍ത്തനമാണെന്നും മറ്റേതെങ്കിലും മേഖലയില്‍ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ലെന്നും ഷാഫി പറഞ്ഞു.

ഒരു ഉറപ്പുമില്ലാത്ത കാലത്തും പൊതു പ്രവര്‍ത്തകനായ ആളാണ് താന്‍. ശ്രീധരന്റെ രാഷട്രീയ വിലയിരുത്തല്‍ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങള്‍ക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു.

ശ്രീധരന്‍ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാല്‍ ബി ജെ പി ക്ക് കേരളത്തില്‍ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാല്‍ മാറുന്നതല്ല അതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News