വടകരയില്‍ ഷാഫി തന്നെ; പ്രതികരണവുമായി കെ കെ ശൈലജ

Update: 2024-06-04 07:13 GMT
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പലിന്റെ ലീഡ് മുപ്പാതിനായിരം കടന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം നേതാവ് കെ കെ ശൈലജ. 2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ് എന്നാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.

''ആലത്തൂരില്‍ ഒഴികെയുള്ള മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്. വടകര ഷാഫി പറമ്പില്‍ മുന്നിലായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അത് തുടരാനാണ് സാധ്യത എന്നാണ് തോന്നുന്നത്. പക്ഷെ ഇനിയും കുറേ വോട്ട് എണ്ണാനുണ്ട്-ശൈലജ പറഞ്ഞു.


Tags: