മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയാന്‍ വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം പിടിയില്‍
നിലമ്പൂര്‍: മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം പിടിയില്‍. നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിനാണ് പിടിയിലായത്. മൈസൂര്‍ സ്വദേശി ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് ഷൈബിന്‍ പിടിയിലായത്. ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ ഒന്നരവര്‍ഷം ബന്ധിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷൈബിന്‍ നല്‍കിയ വീടാക്രമണ കേസിലെ പ്രതികളില്‍ നിന്നാണ് പോലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഷാബാ ശരീഫിനെ ഒന്നരവര്‍ഷത്തോളം ബന്ദിയാക്കി അതിക്രൂരമായി പീഡിപ്പിക്കുകയും ശേഷം കൊല നടത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയുമായിരുന്നു.