കൈയും വെട്ടും കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും; എസ്എഫ്‌ഐയുടെ കൊലവിളി വീഡിയോ പുറത്ത് (വീഡിയോ കാണാം)
കോട്ടയം: എംജി യൂനിവേഴ്‌സിറ്റി കലോല്‍സവം വീക്ഷിക്കാനും കലാ പ്രതിഭകള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കാനുമെത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. മാരകായുധങ്ങളുമായാണ് അക്രമി സംഘം കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രകോപനമേതുമില്ലാതെ ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് വടികളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കോട്ടയം ഏരിയ പ്രസിഡന്റ് ജസീല്‍, അന്‍സില്‍ എന്നിവരെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികില്‍സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് നടത്തിയ പ്രകടനത്തിലാണ് എസ്എഫ്‌ഐയുടെ കൊലവിളി. കൈയും വെട്ടും കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും, എസ്എഫ്‌ഐയാണ് പറയുന്നത് എന്നാണ് മുദ്രാവാക്യം. കലോല്‍സവം കാണാനെത്തിയ മറ്റു വിദ്യാഥികള്‍ക്കു നേരെയും അക്രമമുണ്ടായിരുന്നു. അവരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.