ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ

Update: 2023-12-10 15:06 GMT

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും കലാലയങ്ങളിലേക്ക് സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്താനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ എസ്എഫ് ഐ പ്രതിഷേധം. യങ് ഇന്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടുതവണ കരിങ്കൊടി കാട്ടിയത്. വൈകീട്ട് നാലോടെ വഴുതക്കാട് ഹോട്ടലിന് മുന്നിലാണ് ആദ്യത്തെ പ്രതിഷേധം. പോലിസിനെ വെട്ടിച്ച് ഗവര്‍ണറുടെ വാഹനത്തിനരികിലെത്തി കരിങ്കൊടി കാട്ടുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വിമന്‍സ് കോളജിന് മുന്നിലും കരിങ്കൊടി കാണിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് കെ ആദര്‍ശ്, ജില്ലാ പ്രസിഡന്റ് എം എ നന്ദന്‍ എന്നിവരടക്കം 20 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News