മതത്തെ അവഹേളിച്ചും അശ്ലീലം നിറച്ചുമുള്ള എസ്എഫ്‌ഐ മാഗസിന്‍ വിവാദമാവുന്നു

എസ്എഫ് ഐ നേതാവും മാഗസിന്‍ സമിതി സബ് എഡിറ്ററുമായ ആദര്‍ശ് എഴുതിയ 'മൂടുപടം' എന്ന കവിതയില്‍ ഇസ് ലാമിനെയും സ്ത്രീത്വത്തെയും രൂക്ഷമായി അവഹേളിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്

Update: 2019-10-14 15:35 GMT

കോഴിക്കോട്: മതത്തെ അവഹേളിച്ചും അശ്ലീലം നിറച്ചുമുള്ള കവിതകളടങ്ങിയ കോളജ് മാഗസിന്‍ വിവാദമാവുന്നു. എസ്എഫ് ഐ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പുറത്തിറക്കിയ പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനാണ് വിവാദത്തിലായത്. എസ്എഫ് ഐ നേതാവും മാഗസിന്‍ സമിതി സബ് എഡിറ്ററുമായ ആദര്‍ശ് എഴുതിയ 'മൂടുപടം' എന്ന കവിതയില്‍ ഇസ് ലാമിനെയും സ്ത്രീത്വത്തെയും രൂക്ഷമായി അവഹേളിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്. മുസ് ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെയും മുഖാവരണത്തെയും ഇസ് ലാമിലെ സ്വര്‍ഗ സങ്കല്‍പ്പത്തെയും മറ്റും അശ്ലീലമായ പദപ്രയോഗങ്ങളിലൂടെയാണ് വിമര്‍ശിക്കുന്നത്. എംഎ ഫോക് ലോര്‍ വിദ്യാര്‍ഥിയായ ആദര്‍ശിന്റെ 'ആലയങ്ങള്‍' എന്ന മറ്റൊരു കവിതയില്‍ ആരാധനാലയങ്ങളെ പശുത്തൊഴുത്തിനോടും കക്കൂസിനോടുമാണ് ഉപമിക്കുന്നത്. എംഎ മലയാളം വിദ്യാര്‍ഥിനി നിവിയുടെ പേരിലുള്ള മറ്റൊരു കവിതയില്‍ നിറയെ അശ്ലീല പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

   


    അതേസമയം, മതസ്പര്‍ധ വളര്‍ത്തുന്ന കവിത പ്രസിദ്ധീകരിച്ച എസ്എഫ്‌ഐയുടെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരേ കാംപസ് ഫ്രണ്ട് വള്ളിക്കുന്ന് ഏരിയാ കമ്മറ്റി യൂനിവേഴ്‌സിറ്റി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇസ് ലാമിക മത വിശ്വാസങ്ങളെയും വസ്ത്ര ധാരണകളെയും അവഹേളിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എസ്എഫ്‌ഐയുടെ യൂനിയന്‍ പുറത്തിറക്കിയ മാഗസിന്‍ കത്തിച്ചാണ് കാംപസ് ഫ്രണ്ട് പ്രതിഷേധിച്ചത്.



Tags:    

Similar News