"എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഇവർ പറയുന്നത്? "; എംജി സർവകലാശാലയിൽ എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണം
സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്‌ക്കെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്.
കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാക്കൾക്കെതതിരേ എസ്എഫ്ഐ ആക്രമണം. എഐഎസ്എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് പോലിസ് ഉണ്ടായിരുന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിച്ചു.
സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്‌ക്കെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷാജോ പറഞ്ഞു. എസ്എഫ്ഐക്ക് അനൂകൂലമായി വോട്ടിങ് ക്രമീകരിച്ചുവെന്നതിലും വിവാദമുയരുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത് ആരോപിച്ചു.
Full View
എസ്എഫ്ഐയുടെ ഭീഷണിയെ തുടര്‍ന്ന് കെഎസ് യു മൽസരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഏകപക്ഷീയമായി വിജയം പ്രതീക്ഷിച്ചിടത്ത് നിന്നാണ് എഐഎസ്എഫ് കടന്നുവരുന്നത്. അത് എസ്എഫ്ഐയ്ക്ക് വലിയ തിരിച്ചടിയായെന്ന് ഷാജോ പറയുന്നു. തിരഞ്ഞെടുപ്പ് കഴിയാറായപ്പോള്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ നിമിഷ രാജു, ഋഷിരാജ്, അമല്‍ എന്നിവരെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്ഫ് ആരോപിച്ചു.
അതേസമയം എഐഎസ്എഫ് നേതാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഐഎസ്എഫ് നേതാക്കളോട് കാംപസ് വിട്ടു പുറത്തുപോകാൻ പോലിസ് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
