ട്രെയിന്‍ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
പരപ്പനങ്ങാടി: ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലിസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലുള്ള അങ്ങമന്റെ പുരക്കല്‍ മുസ്തഫ എ പി(45)യാണ് പിടിയിലായത്. പരപ്പനങ്ങാടി എസ്‌ഐ ശ്യാം, എഎസ്‌ഐ സ്വപ്‌ന, ജോഷി, അഭിലാഷ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് പരപ്പനങ്ങാടിയില്‍ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍ വെച്ചു നടന്ന സംഭവമായതിനാല്‍ സ്ത്രീയുടെ പരാതിയില്‍ കോഴിക്കോട് റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ കുറവുള്ള കമ്പാര്‍ട്‌മെന്റില്‍ വെച്ചു സ്ത്രീയുടെ എതിര്‍പ്പ് അവഗണിച്ചു നിരന്തരം പിന്തുടര്‍ന്ന് മോശമായ രീതിയില്‍ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.