ആനന്ദി ബെന്‍ പട്ടേല്‍ യുപി ഗവര്‍ണര്‍; ബംഗാള്‍, ത്രിപുര അടക്കം ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

പശ്ചിമബംഗാള്‍, ത്രിപുര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്.

Update: 2019-07-20 16:41 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദി ബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍. പശ്ചിമബംഗാള്‍, ത്രിപുര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്.

ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്. ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. ജഗദീപ് ധന്‍കറാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണര്‍. സുപ്രിംകോടതി അഭിഭാഷകനാണ് ധന്‍കര്‍. കേസരി നാഥ് ത്രിപാഠിക്ക് പകരമാണ് ജഗദീപിന്റെ നിയമനം. രമേഷ് ബയസാണ് ത്രിപുരയുടെ പുതിയ ഗവര്‍ണര്‍. നിലവിലെ ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കിയെ മാറ്റി. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍ എന്‍ രവിയെയും നിയമച്ചിട്ടുണ്ട്.

Tags:    

Similar News