വെസ്റ്റ് ബാങ്കില്‍ സിനഗോഗ് തകര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടു; അനവധി പേര്‍ക്ക് പരിക്ക്

വെസ്റ്റ് ബാങ്കിലെ ജൂത വാസസ്ഥലത്തെ തിരക്കേറിയ സിനഗോഗില്‍ ഇരിക്കാനുള്ള പവലിയന്‍ തകര്‍ന്ന് ഏതാനും പേര്‍ കൊല്ലപ്പെട്ടതായും 60 വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഇസ്രായേലിലെ മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

Update: 2021-05-16 17:40 GMT
ഖുദ്‌സ്: വെസ്റ്റ് ബാങ്ക് ജൂത പ്രാര്‍ഥനാലായമായ സിനഗോഗ് തകര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുദ്‌സിന് സമീപത്തെ ഗിവാത് സീവിലെ പുനരുദ്ധാരണം പുരോഗമിക്കുന്ന സിനഗോഗിലാണ് അപകടമുണ്ടായത്.

ജൂത അവധി ദിനമായ ഷാവൂട്ടിന്റെ പ്രാരംഭത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഒരുമിച്ച് കൂടിയപ്പോഴാണ് അപകടമുണ്ടായത്. വെസ്റ്റ് ബാങ്കിലെ ജൂത വാസസ്ഥലത്തെ തിരക്കേറിയ സിനഗോഗില്‍ ഇരിക്കാനുള്ള പവലിയന്‍ തകര്‍ന്ന് ഏതാനും പേര്‍ കൊല്ലപ്പെട്ടതായും 60 വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഇസ്രായേലിലെ മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഖുദ്‌സിന് വടക്കുള്ള ഗിവത് സീവിലാണ് സംഭവം.




Similar News