ഗുരുതര വീഴ്ച; കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചു
കോഴിക്കോട്: പരീക്ഷ നടത്തിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നല്‍കിയത്. നാല് വര്‍ഷ ബിരുദ കോഴ്‌സില്‍ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് ആവര്‍ത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു.