ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടേയ്ക്ക് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരെ നിയോഗിച്ചു

കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന്‍ കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി യും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്.

Update: 2020-03-23 13:36 GMT

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ക്കോഡ് ജില്ലയിലെ പോലിസ് നടപടികള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ഓഫിസര്‍മാരെ നിയോഗിച്ചു.കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന്‍ കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി യും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടന്‍ ചുമതല ഏല്‍ക്കാനാണ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Tags:    

Similar News