മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് അന്തരിച്ചു

Update: 2024-04-12 09:31 GMT

തിരുവനന്തപുരം: മാധ്യമപ്രവത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുമായിരുന്ന ബിമല്‍ റോയ്(52)അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം നാളെ നടക്കും. ദീര്‍ഘനാള്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന ബിമല്‍ റോയ് തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. ഭാര്യ: വീണാ ബിമല്‍. മകള്‍: ലക്ഷ്മി റോയ്.

Tags: