ഇടുക്കി: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ സി എ കുര്യന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. മൂന്നു തവണ പീരുമേട് എംഎല്‍എയായ കുര്യന്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. തൊഴിലാളി സംഘടനയായ എഐടിയുസിയുടെ പ്രധാന നേതാക്കളിലൊരാളാണ്.
Senior CPI leader CA Kurian passed away