എസ് ഡിടിയു മെയ്ദിന റാലിയും ശില്‍പ്പശാലയും സംഘടിപ്പിച്ചു

Update: 2023-05-01 16:27 GMT

മലപ്പുറം: ലോക തൊഴിലാളി ദിനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയൂ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നേതൃത്വ ശില്‍പ്പശാലയും മെയ്ദിന റാലിയും സംഘടിപ്പിച്ചു. എസ് ഡി ടി യൂ സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഫവാസ് നിലമ്പൂര്‍ മോട്ടിവേഷന്‍ ക്ലാസ് നല്‍കി. എസ്ഡിപിഐ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ജില്ലാ സെക്രട്ടറിമാരായ ഹനീഫ വേങ്ങര, ബിലാല്‍ പൊന്നാനി, ഇബ്രാഹീംകുട്ടി പുത്തനത്താണി, സി പി മുജീബ് സംസാരിച്ചു. തുടര്‍ന്ന് നടന്ന മെയ്ദിന റാലിക്ക് അബ്ദുല്‍ ഖാദര്‍ എടപ്പാള്‍, ആത്തിഫ് മലപ്പുറം, സലാം വേങ്ങര, നൗഷാദ് തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News