തിരുവനന്തപുരത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തിരുവന്തപുരം: കാട്ടാക്കടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാട്ടാക്കട സ്വദേശി മനോജിനാണ്(35) വെട്ടേറ്റത്. തലയ്ക്ക പിന്നില്‍ വെട്ടേറ്റ മനോജിനെ കാട്ടാക്കടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന മനോജിന് നേരത്തേ ആര്‍എസ്എസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു. ആര്‍എസ്എസ് സ്വാധീന മേഖലയിലാണ് മനോജിന്റെ വീട്. രാത്രി 8.30ഓടെ കാട്ടാക്കടയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തിന്റെ തുടര്‍ച്ചയായി ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫിസ് ഒരു സംഘം അടിച്ച് തകര്‍ത്തു. ഇവിടെ ഒരു ബിജെപി പ്രവര്‍ത്തകന് സാരമായി പരിക്കേറ്റു.