ദക്ഷിണ കന്നഡ മണ്ഡലത്തില്‍ എസ്ഡിപിഐക്ക് മൂന്നാം സ്ഥാനം; വോട്ട് ശതമാനത്തില്‍ വര്‍ധന

കഴിഞ്ഞ തവണ ജനതാദള്‍ സഖ്യത്തില്‍ മല്‍സരിച്ച എസ്ഡിപിഐ ഇത്തവണ തനിച്ചാണ് രംഗത്തിറങ്ങിയത്. എന്നിട്ടും വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തെ ജനങ്ങള്‍ പിന്തുണക്കുന്നു എന്നതിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു.

Update: 2019-05-24 14:58 GMT

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ മല്‍സരിച്ച എസ്ഡിപിഐ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവച്ചു. മണ്ഡലത്തില്‍ മല്‍സരിച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ 46839 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി ഹനീഫ് ഖാന്‍ കൊടാജെക്ക് 27,254 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. വോട്ട് ശതമാനം 2.26 ശതമാനത്തില്‍ നിന്ന് 3.48 ശതമാനമായി ഉയര്‍ന്നു.

സംഘപരിവാരത്തിന് ശക്തമായ സ്വാധീനുള്ള മണ്ഡലത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി ബിജെപിയാണ് ജയിച്ചുവരുന്നത്. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ബിജെപിക്കും മുസ്ലിംകളെ വെറും വോട്ട്ബാങ്കായി മാത്രം കാണുന്ന കോണ്‍ഗ്രസിനുമെതിരേ യഥാര്‍ത്ഥ ബദല്‍ എന്ന നിലപാടുയര്‍ത്തി ശക്തമായ പ്രചാരണമാണ് എസ്ഡിപിഐ നടത്തിയത്. കഴിഞ്ഞ തവണ ജനതാദള്‍ സഖ്യത്തില്‍ മല്‍സരിച്ച എസ്ഡിപിഐ ഇത്തവണ തനിച്ചാണ് രംഗത്തിറങ്ങിയത്. എന്നിട്ടും വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തെ ജനങ്ങള്‍ പിന്തുണക്കുന്നു എന്നതിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News