കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നൂറ് സീറ്റിൽ മത്സരിക്കും; ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Update: 2023-01-07 11:34 GMT

ബംഗ്ലൂരു: 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ദേശീയ അധ്യക്ഷൻ എം കെ ഫൈസി പ്രഖ്യാപിച്ചത്. അബ്ദുൽ മജീദ് കൊടലിപ്പേട്ട് നരസിംഹരാജ മണ്ഡലത്തിൽ മത്സരിക്കും. 100 സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന പാർട്ടി മറ്റു മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക:

1) നരസിംഹരാജ:

അബ്ദുൽ മജീദ്‌ കൊട്ലിപ്പേട്ട്‌.

2) പുലികേശി നഗർ:

ബിആർ ഭാസ്കർ പ്രസാദ്‌.

3) ബണ്ട്വാൾ :

ഇല്യാസ്‌ മുഹമ്മദ്‌ ‌തുമ്പെ.

4) മൂടബിദ്രി :

അൽഫോൻസൊ ഫ്രാങ്കൊ.

5) ബൽത്തങ്ങാടി :

എ അക്ബർ.

6) ചിത്രദുർഗ:

ബാലെഗാവ്‌ ശ്രീനിവാസ്‌.

7) വിജയനഗർ:

നസീർ ഖാൻ.

8) സർവജ്ഞ നഗർ:

അബ്‌ദുൽ ഹന്നാൻ.

9) കാപ്പു:

ഹനീഫ്‌ മുള്ളൂർ.

10) ദാവങ്കരെ സൗത്ത്‌:

ഇസ്മാഈൽ സബീഉല്ലാഹ്.