കണ്ണൂർ: പാലക്കാട് പോലിസ് അന്യായമായി കള്ളക്കേസ് ചുമത്തി എസ്.ഡി.പി.ഐ. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ദേശീയ പാത ഉപരോധിച്ചു.
ഹൈവേ ഉപരോധത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരിക്ക്. ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ ഡിവൈഎസ്പി പി പി സദാനൻ്റെ നേതൃത്യത്വത്തിലാണ് പോലിസ് അതിക്രമം.
അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസിന് കണ്ണിന് ലാത്തിയടിയേറ്റു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആ ശു പത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 നാണ് സമരം തുടങ്ങിയത്. യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് സമരക്കാർക്കു നേരെ ലാത്തിവീശുകയായിരുന്നെന്നു നേതാക്കൾ ആരോപിച്ചു.
തെക്കീ ബസാറില്‍ നടന്ന ഉപരോധം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് നോര്‍ത്ത് എസ്.ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചതിനാണു നേതാക്കളെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും പോലിസിനെതിരേയല്ല, പോലിസിലെ സംഘി വൽക്കരണത്തിനെതിരേയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം കാലങ്ങളായി മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. പാലക്കാട് രഥയാത്രയുടെ മറവിൽ സിറാജുന്നിസ എന്ന മുസ്ലിം ബാലികയെ വെടിവച്ചു കൊന്ന രമൺ ശ്രീവാസ്തവ ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. ഇത്തരത്തിലുള്ള സംഘി വൽക്കരണത്തിനെതിരേ പൊതു സമൂഹം തെരുവിലിറങ്ങണം. ആര്‍.എസ്.എസിനു ദാസ്യവേല തുടരുന്ന പോലിസിന്റെ ചെയ്തികള്‍ക്കെതിരേ പൗരസമൂഹം രംഗത്തിറങ്ങണം. ലോക്ക് ഡൗണ്‍ കാലത്ത് ജനകീയ-മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഡല്‍ഹി, യുപി പോലിസിന്റെ മാതൃകയിലാണ് കേരള പോലിസും നീങ്ങുന്നത്. മഹാമാരിക്കിടയിലും ആര്‍.എസ്.എസ്സിനു വേണ്ടി പണിയെടുക്കുന്ന പോലിസുകാര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യ മുന്നേറ്റങ്ങളെ പോലിസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സംസാരിച്ചു.
