മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപി ഐ മാര്‍ച്ച്

Update: 2020-10-29 16:09 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് തടഞ്ഞതോടെ സെക്രട്ടേറിയറ്റ് നടയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റി കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ അടക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു.

SDPI protest to Secretariat demanding the resignation of Chief Minister




Tags:    

Similar News