ബാബരി മസ്ജിദ്: ഡിസംബർ 6ന് എസ്ഡിപിഐ സായാഹ്ന ധർണ്ണ സംഘടിപ്പിക്കും

Update: 2022-12-03 07:25 GMT

തൃശൂർ: ബാബരി മസ്ജിദ് ധ്വംസനം ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് സെന്ററിൽ ഡിസംബർ 06 ന് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 മതേതരത്വത്തിന് കളങ്കമായി ബാബരി മസ്ജിദ് വിഷയം ലോകത്തിന് മുമ്പിൽ അവശേഷിക്കുകയാണ്. ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ അംബേദ്കറുടെ ഓർമ്മ ദിനം തല്ലിക്കെടുത്തുക എന്ന ലക്ഷ്യം കൂടി ഡിസംബർ 06 ബാബരി ധ്വംസനത്തിന് തിരഞ്ഞെടുത്തതിന് പിന്നിലുണ്ട്. സംഘ പരിവാറിനെ എതിർക്കുന്നവർ മുഴുവൻ ഫാഷിസത്തിന്റെ ഇരകളാണ്. ഗോവിന്ദ്പൻ സാരയും കൽ ബുർഗി അടക്കമുള്ളവരെ കൊന്നൊടുക്കിയതും അതിന്റെ ഉദാഹരണങ്ങളാണ്. ഫാഷിസത്തിന്റെ കെടുതി ഇന്ന് രാജ്യം മുഴുവൻ അനുഭവിക്കുകയാണ്. കോർപ്പറേറ്റ് പ്രീണന നയം മൂലം രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു കൊണ്ടിരിക്കുകയാണ്.


ഫാഷിസ്റ്റുകൾ ബാബരി മസ്ജിദ് തകർത്തിട്ട് ഡിസംബർ ആറിന് 30 വർഷം തികയുകയാണ്. എസ്.ഡി.പി.ഐ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ 6 ന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ്ണ എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം പി.പി മൊയതീൻ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം ഫാറൂഖ്, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരെയ ചന്ദ്രൻ തിയ്യത്ത് , ഇ.എം. ലത്തീഫ്, തുടങ്ങിയ നേതാക്കൻമ്മാർ സംബന്ധിക്കുമെന്ന് അറിയിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, ജില്ലാ സെക്രട്ടറിമാരായ മനാഫ് കരൂപ്പടന്ന, റാഫി താഴത്തേതിൽ, ജില്ലാ കമ്മിറ്റിയംഗം കെ.ബി അബുതാഹിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar News