മലപ്പുറം: ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഖോദ പട്ടേൽ ലക്ഷ ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യവും സംസ്ക്കാരവും തകർത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവിൽ ദീപ് മുഴുവനായും കോർപ്പറേറ്റ് കുത്തകകൾക്ക് തീറെഴുതാൻ നടത്തുന്ന ശ്രമത്തിനെതിരെ എസ് ഡി പി ഐ ലക്ഷ ദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി 2000 കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു. മലപ്പുറം കെ എസ് ആർ ടി സി പരിസരത്ത് സംഘടിപ്പിച്ച സംഗമം സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം പ്രസിഡന്റ് ടി സിദ്ധീഖ് നസ്‌റുദ്ധീൻ ബാവ, പറമ്പൻ മജീദ് എന്നിവർ നേതൃത്വം നൽകി.