നേതാക്കളുടെ അന്യായ അറസ്റ്റ്: എസ്ഡിപിഐ ഹൈവേ ഉപരോധം ഉടൻ

Update: 2020-09-08 05:16 GMT

തിരുവനന്തപുരം: എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി അമീറലി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ അന്യായമായി അറസ്റ്റുചെയ്ത പാലക്കാട് നോര്‍ത്ത് പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ പാത, എം.സി റോഡ് എന്നിവിടിങ്ങളില്‍ ഉപരോധം ഉടൻ ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലെ പ്രധാനപാത, കൊല്ലത്ത് ചിന്നക്കടയിലും ആലപ്പുഴയില്‍ ജനറല്‍ ആശുപത്രി ജങ്ഷനിലുമാണ് ഹൈവേ ഉപരോധിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ എം.സി റോഡും കോട്ടയത്ത് ഗാന്ധി സ്‌ക്വയറിനു സമീപം എം.സി റോഡും ഉപരോധിക്കും. ആലുവ (എറണാകുളം), ചാവക്കാട് (തൃശൂര്‍), വടകര (കോഴിക്കോട്), കല്‍പ്പറ്റ (വയനാട്), കുന്നുമ്മല്‍ (മലപ്പുറം), കാള്‍ട്ടെക്‌സ് ജങ്ഷന്‍ (കണ്ണൂര്‍), ഇരുമ്പുപാലം (ഇടുക്കി), ചന്ദ്രനഗര്‍ പിരിവുശാല (പാലക്കാട്).

ഉപരോധം സമരം സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. 

Tags:    

Similar News