അപകീര്‍ത്തിപരമായ പരാമര്‍ശം ; സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗീയ വിഭജനം :എസ്ഡിപിഐ
തൊടുപുഴ നന്ദനം റെസ്റ്റ്‌റന്റ് ഉടമ പ്രസാദ്, ഹിന്ദു ഐക്യ വേദി സംസ്ഥാന കണ്‍വീനര്‍ കെപി ശശികല എന്നിവര്‍ ജനം ടിവി, സംഘപരിവാര്‍ അനുകൂലികളായ ചില മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ചാനലുകള്‍ എന്നിവ ഉപയോഗിച്ച് എസ്ഡിപിഐക്കെതിരെ നുണ പ്രചാരണം നടത്തുന്നുവെന്ന് എസ്ഡിപിഐ പിറവം മണ്ഡലം പ്രസിഡന്റ് കബീര്‍ കോട്ടയില്‍
പിറവം:കാഞ്ഞിരമറ്റത്തെ വ്യാപാര സ്ഥാപനങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല, നന്ദനം ഹോട്ടല്‍ ഉടമ പ്രസാദ് എന്നിവര്‍ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ പിറവം മണ്ഡലം പ്രസിഡന്റ് കബീര്‍ കോട്ടയില്‍ വ്യക്തമാക്കി.ശശികലയും പ്രസാദും ജനം ടിവി അടക്കമുള്ള മൂന്നാം കിട മാധ്യമങ്ങളിലൂടെ എസ്ഡിപിഐയെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ഇതിനെതിരെ മുളന്തുരുത്തി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ നന്ദനം റെസ്റ്റ്‌റന്റ് ഉടമ പ്രസാദ്, ഹിന്ദു ഐക്യ വേദി സംസ്ഥാന കണ്‍വീനര്‍ കെപി ശശികല എന്നിവര്‍ ജനം ടിവി, സംഘപരിവാര്‍ അനുകൂലികളായ ചില മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ചാനലുകള്‍ എന്നിവ ഉപയോഗിച്ച് കൊണ്ട് എസ്ഡിപിഐ യെ അപകീര്‍ത്തിപെടുത്തുന്നതിനും സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കുന്ന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകളും നുണ പ്രചാരണങ്ങളും നടത്തുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.വിഷയവുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും ആയതിനാല്‍ ശശികലക്കെതിരെ ഐപിസി 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കബീര്‍ആവശ്യപ്പെട്ടു.
