നീതി ബോധമുള്ളവര്‍ക്ക് ഫലസ്തീന് പിന്തുണ നല്‍കാതിരിക്കാനാവില്ല: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-10-13 15:47 GMT
പെരുമ്പാവൂര്‍: ഫലസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തിയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ദിനേന കൊന്നൊടുക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രത്തിനെതിരേ തദ്ദേശീയ ജനത നടത്തുന്ന ചെറുത്തുനില്‍പ്പിനെ നീതി ബോധമുള്ളവര്‍ക്ക് പിന്തുണക്കാതിരിക്കാനാവില്ലന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. പെരുമ്പാവൂര്‍ നഗരത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ സ്വന്തം ജനത കൊല്ലപ്പെട്ടുകൊണ്ടിരുന്നപ്പോഴും മാസങ്ങളോളം മൗനത്തിലാണ്ട ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേലില്‍ ഫലസ്തീന്‍ ജനത ചെറുത്തുനില്‍പ്പ് നടത്തിയപ്പോള്‍ നടത്തിയ വാചാലത കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.

    ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജീബ് മുഹമ്മദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് എം എ ശിഹാബ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഷമീര്‍ മഞ്ഞാലി, നിമ്മി നൗഷാദ്, ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, സെക്രട്ടറിമാരായ ബാബു മാത്യു, കെ എ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, ഖജാഞ്ചി നാസര്‍ എളമന, സെക്രട്ടേറിയറ്റ് അംഗങ്ങളായ സുധീര്‍ എലൂക്കര, സി എസ് ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചര്‍, എന്‍ കെ നൗഷാദ്, ഹാരിസ് ഉമര്‍, ബബിതാ സനല്‍, അനു വി ശേഖരന്‍, കബീര്‍ കോട്ടയില്‍ നേതൃത്വം നല്‍കി.

Tags: