ഫലസ്തീനിലെ മനുഷ്യക്കുരുതി: സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

Update: 2023-10-19 10:37 GMT

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. ഗസയിലെ അല്‍ അഹ് ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അഭയാര്‍ഥികളെ പോലും നിഷ്‌കരുണം ബോംബിട്ടു കൊല്ലുന്ന യുദ്ധകുറ്റകൃത്യം ഇസ്രായേല്‍ നിര്‍ബാധം തുടരുകയാണ്. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രായേലിന്റെ ക്രൂരതയ്ക്ക് വിധേയരാവുകയാണ്. എല്ലാ രാജ്യാന്തര മര്യാദകളും കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ ഫലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റ് ഭീകരതയ്‌ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്നും പ്രതിഷേധ പരിപാടികളില്‍ സംസാരിച്ച എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags: