റഊഫ് ശരീഫിനെ ഉടന്‍ മോചിപ്പിക്കണം: ഇഡി സംഘപരിവാരത്തിന്റെ പീഡനോപകരണമാവരുത്-എസ്ഡിപിഐ

പൗരത്വ നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍. അതിനെതിരേ ഉയരാനിടയുള്ള ബഹുജന മുന്നേറ്റത്തെ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

Update: 2020-12-14 10:36 GMT

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇഡി) സംഘപരിവാരത്തിന്റെ പീഡനോപകരണമാക്കുന്നത് അവസാനിപ്പിക്കണമെന്നും അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥി നേതാവ് റഊഫ് ശരീഫിനെ ഉടന്‍ മോചിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. രാജ്യത്തെ ഭൂരിപക്ഷ ജനത സംഘപരിവാരത്തിന്റെ ഭീകര ഭരണത്തിനെതിരേ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇതില്‍ വിറളി പൂണ്ട ഹിന്ദുത്വ സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്.

പൗരത്വ നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍. അതിനെതിരേ ഉയരാനിടയുള്ള ബഹുജന മുന്നേറ്റത്തെ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള വിദ്യാര്‍ത്ഥി നേതാക്കളെ വേട്ടയാടിയതിന്റെ തുടര്‍ച്ച തന്നെയാണ് റഊഫിന്റെ അറസ്റ്റും. ബാങ്ക് അക്കൗണ്ടിലെ പണം കള്ളപ്പണമാണെന്ന ഇ.ഡിയുടെ ആരോപണം അപഹാസ്യമാണ്. ഈ ദുര്‍വ്യാഖ്യാനത്തെ ഏറ്റുപിടിക്കുന്നത് തികഞ്ഞ അജ്ഞതയാണ്. വിദ്യാര്‍ത്ഥി നേതാവിനെ കസ്റ്റഡിയിലെടുത്തതിന് വന്‍ വാര്‍ത്താ പ്രാധാന്യം കിട്ടുന്നതിനാണ് നിരോധിത സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്തത്. 19 വര്‍ഷം മുമ്പ് നിരോധിക്കപ്പെട്ട സംഘടനയില്‍ ഇപ്പോള്‍ 25 വയസുള്ള യുവാവ് എങ്ങിനെ അംഗമായി എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് വാര്‍ത്ത സൃഷ്ടിച്ചവര്‍ ഇളിഭ്യരായി പിന്‍വാങ്ങിയത്. ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി ട്രഷറര്‍ക്ക് പണം നല്‍കുന്നത് വലിയ അപരാധമായി കാണുന്നവര്‍ അവരുടെ വിഡ്ഢിത്തം തിരിച്ചറിയണം. സംഘപരിവാര ഭീകരതയ്‌ക്കെതിരായ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ നടത്തുന്ന വേട്ടകള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News