കെ എസ് ഷാന്റെ വസതി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് സന്ദര്‍ശിച്ചു
കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് കൊല്ലപ്പെട്ട കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ചപ്പോള്‍
ആലപ്പുഴ: ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ വസതിയും ഖബറിടവും ദേശീയ പ്രസിഡന്റ് എം കെ ഫൈസി സന്ദര്‍ശിച്ചു.
കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ധീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, അജ്മല്‍ ഇസ്മായില്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അതോടൊപ്പം, പോലിസ് മര്‍ദ്ദനത്തിന് ഇരയായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിമിനെയും എം കെ ഫൈസി സന്ദര്‍ശിച്ചു.