എസ്ഡിപിഐ നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളുടെ വീടും ഖബറിടവും സന്ദർശിച്ചു
നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഖബറിടത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു
മലപ്പുറം:എസ്ഡിപിഐ നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളുടെ വീടും ഖബറിടവും സന്ദർശിച്ചു. സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അശ്റഫ് മൗലവിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അശ്റഫ് മൗലവി, വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് മാസ്റ്റർ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്റഫ്, ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഖബറിടത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.