'എസ്ഡിപിഐ സെക്യുലര്‍', ബിജെപിയാണ് വര്‍ഗീയ കക്ഷി; എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്‌റഫ്
മഞ്ചേശ്വരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളി മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്‌റഫ് പറഞ്ഞു. എസ്ഡിപിഐ സെക്യുലര്‍ പാര്‍ട്ടിയാണെന്നും ബിജെപിയാണ് വര്‍ഗീയ കക്ഷിയെന്നും എകെഎം അഷ്‌റഫ് പറഞ്ഞു. 'ബിഗ് ടിവി'ക്ക് നല്‍കിയ പ്രതികരണത്തിലാണ് അഷ്‌റഫ് നിലപാട് വ്യക്തമാക്കിയത്.
ഒരു മണ്ഡലത്തിലും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുകയില്ല എന്നത് യുഡിഎഫ് തീരുമാനമാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഈ നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു അഷ്‌റഫിന്റെ പ്രതികരണം.