ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ ദെഹ്‌ലാന്‍ ബാഖവി പത്രിക സമര്‍പ്പിച്ചു(വീഡിയോ കാണാം)

ചെന്നൈ നഗരത്തെ ഇളക്കി മറിച്ച് ആയിരങ്ങള്‍ അണിനിരന്ന പ്രകടനമായാണ് സ്ഥാനാര്‍ഥി ചെന്നൈ മുനിസിപ്പില്‍ ഓഫിസില്‍ വരണാധികാരിക്കു മുമ്പാകെ പത്രിക സമര്‍പ്പിക്കാനെത്തിയത്.

Update: 2019-03-26 15:35 GMT

ചെന്നൈ: എഎംഎംകെ-എസ്ഡിപിഐ സഖ്യ സ്ഥാനാര്‍ഥിയായി സെന്‍ട്രല്‍ ചെന്നൈ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ദെഹ്‌ലാന്‍ ബാഖവി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചെന്നൈ നഗരത്തെ ഇളക്കി മറിച്ച് ആയിരങ്ങള്‍ അണിനിരന്ന പ്രകടനമായാണ് സ്ഥാനാര്‍ഥി ചെന്നൈ മുനിസിപ്പില്‍ ഓഫിസില്‍ വരണാധികാരിക്കു മുമ്പാകെ പത്രിക സമര്‍പ്പിക്കാനെത്തിയത്.

Full View
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ്, സെക്രട്ടി അമീര്‍ ഹംസ, സംസ്ഥാന ട്രഷറര്‍ അബൂതാഹിര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എഎംഎംകെ ഭാരവാഹികളായ കെ സി വിജയ്, വി സുകുമാര്‍ ബാബു തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.


തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് എസ്ഡിപിഐ-എഎംഎംകെ മുന്നണി മല്‍സരിക്കുന്നത്. ബിജെപിയോട് സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്ന അണ്ണാ ഡിഎംകെ, എഎംഎംകെ-എസ്ഡിപിഐ മുന്നണിക്ക് പൊതു ചിഹ്നം അനുവദിക്കാതിരിക്കാന്‍ സുപ്രിം കോടതിയില്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അത് തകര്‍ന്നുവെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ദെഹ്‌ലാന്‍ ബാഖവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് മുന്നണിയുടെ ആദ്യ വിജയമാണ്. 40 മണ്ഡലങ്ങളിലും ഈ വിജയം ആവര്‍ത്തിക്കും. 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും എഎംഎംകെ വിജയം നേടും.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ മൂലം കഷ്ടത്തിലായ ജനങ്ങള്‍ കേന്ദ്രത്തിനെതിരേ വലിയ പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ ബിജെപിയോട് കൂട്ടുചേര്‍ന്ന് മല്‍സരിക്കുന്ന അണ്ണാ ഡിഎംകെ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ല. ഡിഎംകെ മുന്നണിയിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. രണ്ട് തവണ സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തില്‍ നിന്ന് ജയിച്ച ദയാനിധി മാരന്‍ ഈ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. 25 വര്‍ഷമായി പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ജനങ്ങള്‍ പിന്തുണക്കും. അതോടൊപ്പം ജനസ്വാധീനമുള്ള എഎംഎംകെയുമായി മുന്നണി ചേര്‍ന്നതോടെ സെന്‍ട്രല്‍ ചെന്നൈയില്‍ വന്‍ വിജയം നേടാനാവുമെന്നും ദെഹ്‌ലാന്‍ ബാഖവി പറഞ്ഞു.


കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും ഒരേ ചിഹ്നത്തിലാവും മല്‍സരിക്കുക. എഎംഎംകെ നേതാവ് ടി ടി വി ദിനകരന്‍ അടുത്ത ദിവസം തന്നെ ചിഹ്നം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News