മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം; 'മീഡിയ വണ്‍' നടത്തിയ വ്യാജ പ്രചാരണം പൊളിഞ്ഞു
കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ലീഗ്-ജമാഅത്തെ ഇസ് ലാമി സൈബര്‍ വിങുകളുടെ വ്യാജ പ്രചാരണം ഏറ്റുപിടിച്ച് മീഡിയ വണ്‍ ചാനലും മാനേജിങ് എഡിറ്റര്‍ സി ദാവൂദും. സി ദാവൂദ് മീഡിയ വണിന്റെ 'ഔട്ട് ഓഫ് ഫോക്കസില്‍ പരിഹാസം കലര്‍ത്തി ആധികാരികമായി നടത്തിയ പ്രസ്താവനയാണ് സാമൂഹിക മാധ്യമങ്ങളില്‍ പൊളിഞ്ഞത്. 'കഴിഞ്ഞ തദ്ധശ തിരഞ്ഞെടുപ്പില്‍ 'അഷ്‌റഫ് ബഡാജെ' എന്ന പേരില്‍ മല്‍സരിച്ച കക്ഷിയാണ് ഇത്തവണ കെ എം അഷ്‌റഫ് എന്ന പേരില്‍ മല്‍സര രംഗത്ത് വരുന്നത്. അത് എന്തിനാണ്. അത് ആളുകള്‍ സംശയിക്കുമല്ലോ?. അഷ്‌റഫ് ബഡാജെ രണ്ട് മാസത്തിനിടെ പൊടുന്നനെ കെ എം അഷ്‌റഫ് ആയി മാറുകയാണ്....സുരേന്ദ്രന് വേണ്ടി വോട്ട് കട്ട് ചെയ്ത് കൊടുക്കുന്ന പരിപാടിയാണ് ഇവന്‍മാര്‍ നടത്തുന്നത്'....പദപ്രയോഗങ്ങളില്‍ പോലും പരിഹാസം കലര്‍ത്തി ആധികാരികമെന്ന് തോന്നുന്ന തരത്തില്‍ പച്ചക്കള്ളമാണ് സി സാവൂദ് ഔട്ട് ഓഫ് ഫോക്കസിലൂടെ പറഞ്ഞത്. 'തദ്ദേശ തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് ബഡാജെ എന്ന പേരില്‍ മത്സരിച്ചയാള്‍ എന്തിനാണ് കെ എം അഷ്‌റഫ് എന്ന പേരില്‍ മത്സരരംഗത്തേക്ക് വരുന്നത്' എന്നായിരുന്നു സി ദാവൂദ് നയിച്ച ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ചയുടെ തലക്കെട്ട്. മുസ്‌ലിം ലീഗ് അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളം യുഡിഎഫിന് വേണ്ടി പ്രചാരണം ഏറ്റെടുത്ത മീഡിയ വണ്‍ തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു.
ഉത്തരവാദിത്വപ്പെട്ട ഒരു മാധ്യമമായ 'മീഡിയ വണ്‍' ആധികാരികത ഉറപ്പ് വരുത്താതെ നടത്തിയ കള്ള പ്രചാരണം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചു . കഴിഞ്ഞ രണ്ട് തദ്ധേശ തിരഞ്ഞെടുപ്പുകളിലും താന്‍ മല്‍സരിച്ചിട്ടില്ലെന്ന് കെ എം അഷ്‌റഫ് തന്നെ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമര്‍ശനം ഉയര്‍ന്നു. 'മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പേര് കെ എം അഷ്‌റഫ് എന്ന് ആയതാണ് ചിലര്‍ക്ക് പ്രശ്‌നം. നേരത്തെ 'അഷ്റഫ് ബഡാജെ' എന്ന പേരില്‍ 'മത്സരിച്ചയാള്‍' പെട്ടന്ന് അഷ്റഫ് കെഎം ആയത് ആയിപോലും. എവിടെയാണ് അദ്ദേഹം മത്സരിച്ചത്? യുഡിഎഫ് പരിവാര്‍ നുണ ഫാക്ടറിയില്‍ നിന്നും പടച്ചു വിട്ട ഫെക് സ്‌ക്രീന്‍ ഷോട്ടും വെച്ച് എസ്ഡിപിഐയുടെ മെക്കിട്ട് കേറരുത്.. അദ്ദേഹം കഴിഞ്ഞ രണ്ടു ഇലക്ഷനിലും മത്സരിച്ചിട്ടില്ല..' ഇര്‍ഷാദ് മൊറയൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും താന്‍ മല്‍സരിച്ചിട്ടില്ലെന്ന് കെ എം അഷ്‌റഫും വ്യക്തമാക്കി. മീഡിയ വണ്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് അഷ്‌റഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ രൂപവത്കരണത്തിനുശേഷം നടന്ന 2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019 ഉപതിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയസാധ്യത തടയാന്‍ എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് വിട്ടുനിന്നതെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.
