തളിപ്പറമ്പില്‍ സ്‌കൂട്ടര്‍ യാത്രികന്‍ കുളത്തില്‍ വീണ് മരിച്ചു

Update: 2023-11-06 09:41 GMT

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കുളത്തില്‍ വീണ് മരിച്ചു. പട്ടുവം കാവുങ്കല്‍ കള്ളുഷാപ്പിന് സമീപത്തെ ഫറാസ്(21) ആണ് സ്‌കൂട്ടര്‍ സഹിതം കുളത്തില്‍ വീണതിനെ തുടര്‍ന്ന് മരിച്ചത്. ഫറാസിന്റെ വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ സ്‌കൂട്ടറുമായി പോവുന്നതിനിടെ നിയന്ത്രണംവിട്ട് കുളത്തില്‍ വീഴുകയായിരുന്നു. ഇതുവഴി വരികയായിരുന്ന പോസ്റ്റ് വുമണ്‍ ബഹളം വച്ച് സമീപവാസികളെ കൂട്ടി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്ല-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഏക സഹോദരി: ഫാസില.

Tags:    

Similar News