വിദ്യാര്‍ഥികളെ കെട്ടിയിട്ട് സ്‌കൂള്‍ ബസിന് തീയിട്ടു

ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീയിട്ടത്. ബസിന് തീയിടും മുമ്പ് ഡ്രൈവര്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു.

Update: 2019-03-21 05:37 GMT

ഇറ്റലി: 51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് തട്ടികൊണ്ട് പോയി തീയിട്ടു. ബസ് ഡ്രൈവര്‍ തന്നെയാണ് തീയിട്ടത്. ബസിന് തീയിടും മുമ്പ് ഡ്രൈവര്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു. ബസ്സിന്റെ ജനലുകള്‍ തകര്‍ത്താണ് പൊലിസ് കുട്ടികളെ രക്ഷപ്പെടുത്തിയത്. സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത 45 കാരനായ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പൊലിസ് പറഞ്ഞു. തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് പൊലിസെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീയിട്ടത്.

Tags: