സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബഞ്ച് വരുന്നു

1950ല്‍ ചീഫ് ജസ്റ്റിസുള്‍പ്പടെ വെറും എട്ട് പേര്‍ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോള്‍ 34 ആണ്.

Update: 2019-09-21 03:58 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കും. അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാബഞ്ചാകും രൂപീകരിക്കുക. ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ എഴുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കുന്നത്. ഒക്ടോബര്‍ 1 മുതലാണ് പുതിയ ബഞ്ച് നിലവില്‍ വരിക.

1950ല്‍ ചീഫ് ജസ്റ്റിസുള്‍പ്പടെ വെറും എട്ട് പേര്‍ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോള്‍ 34 ആണ്.

കൂടുതല്‍ ജഡ്ജിമാരെത്തുന്ന സാഹചര്യത്തിലാണ്, ഒക്ടോബര്‍ 1 മുതല്‍ പുതിയ ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നാല്‍, ആദ്യം സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗബഞ്ച്, മൂന്നംഗബഞ്ചിലേക്കും അവിടെ നിന്ന് തീര്‍ത്തും പ്രധാനപ്പെട്ടവ ഭരണഘടനാ ബഞ്ചിലേക്കും കൈമാറുകയായിരുന്നു പതിവ്. ഓരോ കേസിനും ഓരോ ഭരണഘടനാ ബഞ്ച് രൂപീകരിക്കുകയാണ് ചെയ്യാറ്.




Tags:    

Similar News