രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി

Update: 2019-05-09 10:31 GMT

ന്യൂഡല്‍ഹി: എജി പേരറിവാളന്‍, മുരുകന്‍ അക ശ്രീഹരന്‍, നളിനി ശ്രീഹരന്‍, പി രവിചന്ദ്രന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട്പയസ് തുടങ്ങിയ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ശിക്ഷ പൂര്‍ത്തിയാവും മുമ്പ് ജയില്‍ മോചിതരാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമര്‍പിച്ച ഹരജി സുപ്രിംകോടതി തള്ളി. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിച്ചുവെന്നും ഹരജിയില്‍ കഴമ്പില്ലെന്നും വ്യക്തമാക്കിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമാണ് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ഗവര്‍ണര്‍ ബല്‍വാരിലാല്‍ പുരോഹിത് വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശ്രീപെരുമ്പത്തൂരില്‍ വച്ചുണ്ടായ ആക്രമണത്തില്‍ രാജീവ്ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി സമര്‍പിച്ചത്. 

Tags:    

Similar News