സൗദി അറേബ്യന്‍ യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു; ഹൂതി ആക്രമണമെന്ന് റിപോര്‍ട്ട്

Update: 2020-02-16 02:54 GMT

അല്‍ ജൗഫ്: യെമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ സൗദി അറേബ്യയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ട്. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ഹൂതി വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്നാണു റിപോര്‍ട്ട്.

    ശത്രു വിമാനം വെടിവച്ചിട്ടതായി ഹൂതി വിമതര്‍ അറിയിച്ചതിനു പിന്നാലെ സൗദി അറേബ്യയും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി. ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ അവകാശവാദം. അതേസമയം, യുദ്ധവിമാനം തകര്‍ന്നുവീണതിനു പിന്നാലെ യെമനിലെ ജനവാസ മേഖലയില്‍ വ്യോമാക്രമണമുണ്ടായി. 30ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.




Tags:    

Similar News