ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

Update: 2019-10-01 10:46 GMT

ന്യൂയോര്‍ക്ക്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന വാര്‍ത്ത കള്ളമാണെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാറിന്റെ ഉപമേധാവിയായ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താങ്കള്‍ അറിയാതെ ഇത്തരത്തിലൊരു വധം എങ്ങനെ നടന്നുവെന്ന മാധ്യപ്രവര്‍ത്തകയുടെ ചോദ്യത്തിന്ന് സൗദിയില്‍ 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഓരോ ദിവസവും എന്ത് ചെയ്യുന്നുവെന്നും എന്തൊക്കെ ആശയ വിനിമയം നടത്തുന്നുവെന്നും തനിക്ക് സ്ഥിരമായി ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമാണ് സല്‍മാന്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ അധികാര പരിധിയിലാണ് സൗദി പൗരന്റെ കൊലപാതകം നടന്നത്. അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റടുക്കുന്നുവെന്നും സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

    എന്നാല്‍, സൗദിക്കെതിരേ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും അത് സങ്കടമുണ്ടാക്കുന്നതാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് 2018 ഒക്ടോബര്‍ ഒന്നിനാണ് വാഷിഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായ ഖഷഗ്ജി കൊല്ലപ്പെട്ടത്.





Tags:    

Similar News