ഇന്ത്യന്‍ അരി ഉല്‍പാദന കമ്പനിയുടെ 29.9 ശതമാനം ഓഹരി സൗദി കമ്പനിക്കു സ്വന്തം

ഭക്ഷ്യ ഉത്പാദനങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നത്തുകയും വിദേശ രാജ്യങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുകയും ചെയ്യുന്ന സാലിക് എന്ന് സൗദി കമ്പനിയാണ് 29.9 ശതമാനം ഓഹരി ഇന്ത്യന്‍ കമ്പനിയില്‍ നിന്നും സ്വന്തമാക്കിയത്.

Update: 2020-05-25 04:40 GMT

ദമ്മാം: സൗദി പൗരന്‍ന്മാരുടേയും മറ്റു അറബ് വംശജരുടേയും പ്രിയ പെട്ട ബസ്മതി അരി ഉല്‍പാദിപ്പിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയുടെ 29.9 ശതമാനം ഓഹരി സൗദി സ്വന്തമാക്കി. ഭക്ഷ്യ ഉത്പാദനങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നത്തുകയും വിദേശ രാജ്യങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുകയും ചെയ്യുന്ന സാലിക് എന്ന് സൗദി കമ്പനിയാണ് 29.9 ശതമാനം ഓഹരി ഇന്ത്യന്‍ കമ്പനിയില്‍ നിന്നും സ്വന്തമാക്കിയത്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി 2009ലാണ് സാലിക് എന്ന കമ്പനി സ്ഥാപിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിനു ഏക്കറുകളില്‍ കമ്പനി കൃഷിയിറക്കിയിരുന്നു. 

Tags:    

Similar News